ബേക്കല്‍: യുവാവിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും കത്തികൊണ്ടു കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തതിന് മൂന്നു പേര്‍ക്കെതിരെ കേസ്. കണ്ണംകുളം താന്നിക്കാലിലെ ബി. അഭിജിത്തിനാണ് (21) മര്‍ദ്ദനമേറ്റത്. ഫലാഹ്, നിഷാദ്, ആരീഫ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ പാലക്കുന്നിലെ ഒരു ഹോട്ടലിന് സമീപമുള്ള ആള്‍താമസം ഇല്ലാത്ത വീട്ടുപറമ്പിലേക്ക് കൂട്ടി കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഫലാഹും നിഷാദും കൂടി അഭിജിത്തിനെ തള്ളി താഴെയിട്ട ശേഷം ചവിട്ടുകയും ഒന്നാം പ്രതി ഇരുമ്പുവടി കൊണ്ട്
അടിച്ചുവെന്നും പരാതിയുണ്ട്. അഭിജിത്ത് നിലത്ത് നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ആരീഫ് പിറകില്‍ നിന്ന് പിടിക്കുകയും ഫലാഹ് കത്തികൊണ്ട് ഇടതു കൈക്കും പുറത്തും കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു. അഭിജിത്ത് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Post a Comment
0 Comments