Type Here to Get Search Results !

Bottom Ad

സെന്റിന് 5 ലക്ഷം വിലവരുന്ന ഭൂമി സിപിഎം വാങ്ങിയത് 19 ലക്ഷം രൂപക്ക്, വെട്ടിപ്പ് നടന്നത് വ്യക്തം


കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നല്‍കിയെന്ന് രേഖകള്‍. പയ്യന്നൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് ഭൂമി വാങ്ങിയതിലെ അതിശയിപ്പിക്കുന്ന കണക്കാണ് പുറത്തുവരുന്നത്. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കര്‍ ചതുപ്പ് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടില്‍ ടിഐ മധുസൂദനന്‍ എംഎല്‍എക്കും ഇടനിലക്കാര്‍ക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്. എന്നാല്‍ പയ്യന്നൂര്‍ ടൗണില്‍ ഭൂമിക്ക് അത്രയും വിലയുണ്ടെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും ന്യായീകരണം.

പയ്യന്നൂര്‍ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ചതുപ്പ് ഭൂമിയാണ് രണ്ട് ഉടമസ്ഥരുടെ കൈയില്‍ നിന്നായി വാങ്ങിയത്. വെള്ളൂര്‍ സ്വദേശിയായ പുളുക്കൂല്‍ സുധാകരനില്‍ നിന്ന് പയ്യന്നൂര്‍ കോപ്പറേറ്റീവ് റൂറല്‍ ബാങ്ക് ആദ്യം വാങ്ങിയത് 35 സെന്റ് സ്ഥലം. 2018 മാര്‍ച്ചില്‍ ഈ ഭൂമി ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് ഏഴേ കാല്‍ കോടിയിലധികം രൂപക്കായിരുന്നു. രണ്ടാമത്തെ ഭൂമി 68 സെന്റ് ഡോക്ടര്‍ എ റായന്‍ പൈയില്‍നിന്നും കുടുംബത്തില്‍നിന്നും വാങ്ങി. 2018 ജൂലൈയില്‍ ഈ ഭൂമി ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 14 കോടി രൂപക്കായിരുന്നു.

എന്നാല്‍ ഈ ഭൂമിയുടെ മുന്‍ അവകാശികള്‍ 2011 ലും 2015 ലും ഈ സ്ഥലങ്ങള്‍ വാങ്ങിയത് സെന്റിന് നാല് ലക്ഷത്തിനു താഴെ വിലക്കാണെന്നും രേഖകള്‍ പറയുന്നു. ഈ സ്ഥലമാണ് 6 വര്‍ഷം കഴിയുമ്പോള്‍ സെന്റിന് 19 ലക്ഷത്തിനടുത്ത് വില കൊടുത്ത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് വാങ്ങുന്നത്. അതിനു ശേഷം തൊട്ടടുത്തുള്ള ഭൂമിയുടെ പോലും കച്ചവടം നടന്നത് സെന്റിന് 5 ലക്ഷത്തിന് എന്ന താരതമ്യം കൂടി അറിയുമ്പോള്‍ വെട്ടിപ്പ് വ്യക്തം. ഈ ഇടപാടില്‍ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad