കാസര്‍കോട്: ശബരിമല സ്വർണം മാത്രമല്ല, ജനങ്ങളുടെ അവകാശങ്ങളും കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പി.കെ. ഫിറോസ് ആരോപിച്ചു. വർഗീയത ഉയർത്തിക്കാട്ടി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കേരള സമൂഹത്തിന് മുന്നിൽ അപഹാസ്യരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്ക് ഗിന്നസ് ബുക്കിൽ ഇടം ലഭിക്കുമെങ്കിൽ അത് ഇടതു സർക്കാരിനായിരിക്കുമെന്നും, സംസ്ഥാനത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാറും സി.പി.എമ്മും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഇ.യു അവകാശ സംരക്ഷണ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ.ഫിറോസ്. ജാഥ ഡയറക്ടർ റാഫി പോത്തൻകോഡ് അധ്യക്ഷത വഹിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ് കൊള്ള അവസാനിപ്പിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്.ഇ.യു അവകാശ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.
എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ക്യാപ്റ്റനും ജനറൽ സെക്രട്ടറി ആമിർ കോഡൂർ വൈസ് ക്യാപ്റ്റനുമായി നടത്തുന്ന ജാഥ കാസറഗോഡ് നിന്നാരംഭിച്ച് പതിനാലു ജില്ലകളിലൂടെ കടന്നുപോയി ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും. റാഫി പോത്തൻകോഡ് ഡയറക്ടറും എം.എ. മുഹമ്മദലി കോ-ഓർഡിനേറ്ററും റഷീദ് മുളവൂർ മാനേജറുമാണ്. എ.എം കടവത്ത്, മാഹിൻ കേളോട്ട്, അഷറഫ് എടനീർ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഷാഹിന സലീം, കെ.എം ഹനീഫ്, സഹീർ ആസിഫ് സംസ്ഥാന എസ് ഇ യു സംസ്ഥാന ഭാരവാഹികളായ പി ഐ ഷാഹുൽ ഹമീദ്, വീ ജെ സലീം ഇടുക്കി, ഗഫൂർ പന്തീർപാടം, ഒ എം ഷഫീഖ്, ഹമീദ് കുന്നുമ്മൽ, ടി സലീം,സമീർ വി പി, പി സി റഫീഖ്, എസ് ഷമീം, മാട്ടി മുഹമ്മദ്, അലി കരുവാരകുണ്ട്, സലീം അലിക്കൽ, എൻ പി മുഹമ്മദ് അലി, നൗഫൽ നെക്രാജെ, ഹാഷിം എ ആർ കാസർഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ നെല്ലിക്കട്ട, ജനറൽ സെക്രട്ടറി ശിഹാബ് ഒ.എം, ട്രഷറർ സിയാദ് പി പ്രസംഗിച്ചു.
കാസർഗോഡ് കലക്ടറേറ്റിൽ നടന്ന സ്വീകരണം എസ്. ഇ. യു മുൻ സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. സലീം ആലിക്കൽ, സമീർ വി പി തുടങ്ങിയവർ പ്രസംഗിച്ചു. നൗഫൽ നെക്രാജെ സ്വാഗതവും ജാഥാ ഉപനായകൻ ആമിർ കോഡൂർ നന്ദിയും പറഞ്ഞു.

Post a Comment
0 Comments