കാസര്‍കോട്: നിയന്ത്രണംവിട്ട് കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിയോടെ ബായാറിലാണ് അപകടം. ബേക്കൂര്‍ ഭാഗത്തു നിന്നു ഉപ്പള ഭാഗത്തേക്ക് വരികയായിരുന്നു ഇന്നോവ കാര്‍ ശാന്തിഗുരിയിലെത്തിയപ്പോള്‍ നിയന്ത്രണംവിടുകയും ബായാറിലെ മഹാദേവി ഓട്ടോ വര്‍ക്ക്സിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളാണ് തകര്‍ന്നത്. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം സ്ഥലത്ത് കൂടുതല്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.
നിയന്ത്രണംവിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറി 5 ഓട്ടോകള്‍ തകര്‍ന്നു; ഒരാള്‍ പരിക്കേറ്റു
10:55:00
0
കാസര്‍കോട്: നിയന്ത്രണംവിട്ട് കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു ഓട്ടോ റിക്ഷകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മണിയോടെ ബായാറിലാണ് അപകടം. ബേക്കൂര്‍ ഭാഗത്തു നിന്നു ഉപ്പള ഭാഗത്തേക്ക് വരികയായിരുന്നു ഇന്നോവ കാര്‍ ശാന്തിഗുരിയിലെത്തിയപ്പോള്‍ നിയന്ത്രണംവിടുകയും ബായാറിലെ മഹാദേവി ഓട്ടോ വര്‍ക്ക്സിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോകളാണ് തകര്‍ന്നത്. വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം സ്ഥലത്ത് കൂടുതല്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.
Tags

Post a Comment
0 Comments