ബീജിങ്: ഭര്‍ത്താവിനോട് ചോദിക്കാതെ ഡിഷ്‌വാഷര്‍ (പാത്രം കഴുകുന്ന മെഷീന്‍) വാങ്ങിയതിന് വീട് മുഴുവന്‍ അടിച്ചുതകര്‍ത്ത് യുവാവ്. തെക്കന്‍ ചൈനയിലാണ് സംഭവം. എന്തുകൊണ്ടാണ് താന്‍ പുതിയ വീട്ടുപകരണം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്. ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള സ്ത്രീ ജനുവരി 8നാണ് ഭര്‍ത്താവിനോട് പറയാതെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് 1,500 യുവാന്‍ (215 യുഎസ് ഡോളര്‍) വിലയുള്ള ഡിഷ്വാഷര്‍ വാങ്ങിയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പുകാലത്ത് കൈ കൊണ്ട് മാത്രം കഴുകുന്നത് ബുദ്ധിമുട്ടാണെന്നും ഭര്‍ത്താവ് സഹായിക്കാറില്ലെന്നും അതുകൊണ്ടാണ് മെഷീന്‍ വാങ്ങിയതെന്നും യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ഡാഹെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാടകക്കാണ് ദമ്പതികള്‍ താമസിക്കുന്നത്. ഫ്‌ലാറ്റില്‍ മെഷീന്‍ സ്ഥാപിക്കാന്‍ കമ്പനിയില്‍ നിന്നുള്ള ആള്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ഇക്കാര്യം അറിയുന്നത്.
ഭര്‍ത്താവിനോട് ചോദിക്കാതെ പാത്രം കഴുകുന്ന മെഷീന്‍ വാങ്ങി; വീട് അടിച്ചുതകര്‍ത്ത് യുവാവ്
12:56:00
0
ബീജിങ്: ഭര്‍ത്താവിനോട് ചോദിക്കാതെ ഡിഷ്‌വാഷര്‍ (പാത്രം കഴുകുന്ന മെഷീന്‍) വാങ്ങിയതിന് വീട് മുഴുവന്‍ അടിച്ചുതകര്‍ത്ത് യുവാവ്. തെക്കന്‍ ചൈനയിലാണ് സംഭവം. എന്തുകൊണ്ടാണ് താന്‍ പുതിയ വീട്ടുപകരണം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്. ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള സ്ത്രീ ജനുവരി 8നാണ് ഭര്‍ത്താവിനോട് പറയാതെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്ന് 1,500 യുവാന്‍ (215 യുഎസ് ഡോളര്‍) വിലയുള്ള ഡിഷ്വാഷര്‍ വാങ്ങിയതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പുകാലത്ത് കൈ കൊണ്ട് മാത്രം കഴുകുന്നത് ബുദ്ധിമുട്ടാണെന്നും ഭര്‍ത്താവ് സഹായിക്കാറില്ലെന്നും അതുകൊണ്ടാണ് മെഷീന്‍ വാങ്ങിയതെന്നും യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ഡാഹെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാടകക്കാണ് ദമ്പതികള്‍ താമസിക്കുന്നത്. ഫ്‌ലാറ്റില്‍ മെഷീന്‍ സ്ഥാപിക്കാന്‍ കമ്പനിയില്‍ നിന്നുള്ള ആള്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ഇക്കാര്യം അറിയുന്നത്.
Tags

Post a Comment
0 Comments