Type Here to Get Search Results !

Bottom Ad

'നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് യുഡിഎഫ് നേടും, മുഖ്യമന്ത്രിക്കായി ഒരാളും പിണങ്ങില്ല'; വിഡി സതീശൻ


നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടെന്ന ആക്ഷേപങ്ങൾക്ക് ടീമായി നിന്ന് മറുപടി പറയുമെന്ന് പറഞ്ഞ വിഡി സതീശൻ വേറെ ചിന്തയില്ലാതെ വിശ്രമമില്ലാത്ത പോരാട്ടത്തിന് ഇറങ്ങണമെന്നും കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് ലക്ഷ്യ സമ്മിറ്റിലാണ് വി ഡി സതീശന്റെ പ്രതികരണം. എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പല പാര്‍ട്ടികളും യുഡിഎഫില്‍ എത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയമുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സിപിഐഎമ്മിന്റെ തന്ത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad