Type Here to Get Search Results !

Bottom Ad

തൈക്കടപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പൊലീസ് കേസെടുത്തു


നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയില്‍ ഭദ്രകാളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കാഴ്ച വരവിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഴിത്തലയിലെ കെ പി ജിതിന്‍ (39), സിമിന്‍ ഗോപി (25) ഷാരോണ്‍ വിനോദ് (22) കെ എസ് അര്‍ജുന്‍ (20) എന്നിവര്‍ക്കും തൈക്കടപ്പുറത്തെ എം അഭിനന്ദ് (25) പിവി ദിജിന്‍ (20), യഥുനാഥന്‍ (20) അഭിരാജ് (21) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

കാഴ്ചയുടെ മുന്നില്‍ ചെണ്ടമേളത്തിനൊപ്പം ഡാന്‍സുകളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കാഴ്ചവരവിനിടയില്‍ ഡാന്‍സ് കളിച്ച് മനപൂര്‍വം തന്റെ സഹോദരിമാരുടെ ദേഹത്തേക്ക് വീഴാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അഭിരാജും സംഘവും തന്നെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്ന് ജിതിന്‍ പറയുന്നു. എന്നാല്‍ ചെണ്ടമേളത്തിനൊപ്പം ഡാന്‍സ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു തങ്ങളെ യാതൊരു കാരണവുമില്ലാതെ ഷിമിന്‍ ഗോപിയും സംഘവും അടിക്കുകയും കുത്തുകയുമായിരുന്നുവെന്ന് അഭിനന്ദും പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad