കാസര്‍കോട്: ജില്ലാ കലക്ടര്‍ സി.പി.എമ്മിന് വേണ്ടി ദാസ്യവേല ചെയ്യുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പേ ഹാളില്‍ എത്തിയ വനിതയായ മുസ്ലിം ലീഗ് അംഗത്തിന് രണ്ട് മിനിറ്റ് വൈകി എന്ന സി.പി.എം ആരോപണം ശരിവെച്ച് വോട്ടവകാശം നിഷേധിച്ച ജില്ലാ കലക്ടര്‍ സി.പി.എമ്മിന്റെ .ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ്.
കലക്ടറുടെ സമീപകാല പ്രവര്‍ത്തനങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ ആര്‍ക്കും ഇത് ബോധ്യമാവും. കലക്ടര്‍ രാജാവല്ലെന്നും ജനങ്ങളുടെ സേവവകനാണെന്ന ബോധം കാസര്‍കോട് കലക്ടര്‍ക്ക് ഉണ്ടാവുന്നത് നല്ലതാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും നികുതി നല്‍കുന്ന ജനങ്ങളോടും മാന്യമായി പെരുമാറാനെങ്കിലും കലക്ടര്‍ തയാറാവണം.
എ.കെ.എം.അഷ്‌റഫ് എം.എല്‍.എയോടും പരാതി ബോധിപ്പിക്കാനെത്തിയ പൊതുപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ജില്ലാ കലക്ടര്‍ ജാധിപത്യ സംവിധാനത്തെയാണ് അവഹേളിച്ചത്. പ്രോട്ടോകോള്‍ പ്രകാരം എം.എല്‍.എക്കും താഴെയായ കലക്ടര്‍ക്കില്ലാത്ത പല അവകാശങ്ങളും എം.എല്‍എക്ക് ഉണ്ടെന്നറിയാത്ത കാസര്‍കോട് കലക്ടര്‍ പലപ്പോഴും വിവരക്കേടാണ് വിളമ്പുന്നത്. ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് സംബന്ധിച്ച് കലക്ടര്‍ തെറ്റിദ്ധാരണ പരത്തിയത് വലിയ വിവാദമായിരുന്നു. കാലങ്ങളായി ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ഭാഗമായി വിശ്വാസികള്‍ ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു വരുന്നുണ്ട്
ജില്ലാ കലക്ടര്‍ അവകാശം പോലും നിഷേധിക്കാന്‍ കീഴുദ്യോഗസ്ഥരായ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതിനാല്‍ സത്യപ്രതി:ജ്ഞ സംബന്ധിച്ച് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പകരപ്പുകള്‍ കലക്ടര്‍ക്ക് കൈമാറിയതോടെയാണ് തീരുമാനം മാറ്റാന്‍ തയാറായത്. ചിലരുടെ പ്രീതി നേടാനായി എസ്.ഐ.ആര്‍ വിഷയത്തിലടക്കം കലക്ടര്‍ നടത്തിവന്ന പരാമര്‍ശങ്ങളും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അവാര്‍ഡ് മോഹികളും പബ്ലിസിറ്റിക്കടിമകളുമായി സമുഹമധ്യത്തില്‍ പരിഹാസ്യരായ ഉദ്യോഗസ്ഥരുടെ കൂടെ കാസര്‍കോട് കലക്ടറുടെയും പേര് വന്നതിനാല്‍ ജില്ലാ കലക്ടര്‍ കാസര്‍കോടിന് അപമാനമാണ്. ഭരിക്കുന്ന പാര്‍ട്ടികളുടെ വാലായി മാറാതെ ഇനിയെങ്കിലും ജില്ലയിലെ മുഴുവന്‍ മനുഷ്യരുടെയും കലക്ടറാകാന്‍ തയാറാവണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments