'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കത്തില്‍ യൂടേണ്‍ അടിച്ച് സംസ്ഥാന സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകളില്‍ മെല്ലെപ്പോക്കിനും ഉടനടിയല്ലെങ്കിലും പതിയെ പിന്‍വലിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം. തുടര്‍ നടപടികള്‍ വേണ്ടെന്നുവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പാട്ടിനെതിരെ കേസെടുത്തത് വലിയ നാണക്കേടായി എന്ന് സിപിഎമ്മിനുള്ളില്‍നിന്നുള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍ വേണ്ടെന്ന സര്‍ക്കാര്‍ നീക്കം.പുതിയ കേസുകളോ തുടര്‍നടപടികളോ വേണ്ടതില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ഗാനത്തില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പാരഡി ഗാനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സര്‍ക്കാര്‍ പിന്തിരിയുന്നത്.

Post a Comment
0 Comments