നാഗര്‍കോവില്‍: പ്രവാചകചര്യ പിന്‍പറ്റി ജീവിച്ച മഹത്തുക്കളുടെ പാതയാണ് സമസ്ത വിഭാവനം ചെയ്യുന്നതെന്ന് തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീന്‍ ബാഖവി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശദാബ്ദി സന്ദേശ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.
യഥാര്‍ഥ തൗഹീദാണ് സമസ്ത കൈമാറുന്നത്. ഇതു കേരളത്തില്‍ ഏറെ പരിവര്‍ത്തനം നടത്തി.ഇതിന്റെ ഗുണം തമഴ്‌നാടിനും ലഭിച്ചു.ഇത് തന്നെയാണ് നാം ഇവിടെ ഒരുമിക്കാന്‍ കാരണമായത്. സമസ്തയെ ശക്തപ്പെടുത്തേണ്ടത് ഇന്നത്തെ കാലത്ത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.നാഗര്‍കോവില്‍ മാലിക് ദിനാര്‍ ബൈത്തുല്‍ മാല്‍ കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത
വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആദ്യ കേന്ദ്രമായ നാഗര്‍കോവിലില്‍ വന്‍ വരവേല്‍പാണ് തമിഴകം നല്‍കിയത്. ഉദ്ഘാടന സമ്മേളനത്തില്‍ കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി തങ്ങള്‍ പ്രാര്‍ഥന നടത്തി.തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമ സഭാ പ്രസിഡന്റ് ഹാഫിള് ഖാജാ മുഈനുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രി ടി. മനോതങ്കരാജ് മുഖ്യാഥിതിയായി.സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തി. തമിഴ്‌നാട് എം.എല്‍.എമാരായ എസ്. രാജേഷ് കുമാര്‍,ജെ.ജി പ്രിന്‍സ്, നാഗര്‍ കോവില്‍ മേയര്‍ അഡ്വ.ആര്‍ മകേശ്,സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ സലാം ജലാലി സംസാരിച്ചു.
ജാഥാ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ശതാബ്ദി സന്ദേശം നല്‍കി.ഹാഫിള് സൈനുല്‍ ആബിദ് മള്ഹരി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖാദിര്‍ മന്നാനി നന്ദിയും പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളായ എ.വി അബ്ദുറഹഹ്മാന്‍ മുസ് ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മു സ് ലിയാര്‍, അദൃശ്ശേരി ഹംസക്കുട്ടി ബാഖവി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ബംബ്രാണ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാന്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, ബഷീര്‍ ഫൈസി ചീക്കൊന്ന്,അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍,അലവി ഫൈസി കൊളപ്പറമ്പ്, ബഷീര്‍ ബാഖലി പാപ്പിനിശ്ശേരി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ പൈങ്കണ്ണിയൂര്‍, ആബ്ദുസലാം ദാരിമി ആലംപാടി, ജാഥ അസി. കോര്‍ഡിനേറ്റര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സാബിഖലി ശിഹാബ് തങ്ങള്‍, പൂക്കോയ തങ്ങള്‍ അല്‍ഐന്‍, ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സഫ് വാന്‍ തങ്ങള്‍ എഴിമല, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി.സി തങ്ങള്‍ നാദാപുരം, ശുഹൈബ് തങ്ങള്‍ കണ്ണൂര്‍, അബ്ദുറശീദലി ശിഹാബ് തങ്ങള്‍, പാണക്കാട് നിയാസലി ശിഹാബ് തങ്ങള്‍, ഫസല്‍ തങ്ങള്‍ മേല്‍മുറി, ഹാശിറലി ശിഹാബ് തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍, നൗഫല്‍ തങ്ങള്‍, ഫാരിസ് തങ്ങള്‍, കെ.പി.പി തങ്ങള്‍, പോഷക സംഘടനാ നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹിമാന്‍ മു സ് ലിയാര്‍, എ.എം പരീത് എറണാകുളം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സുലൈമാന്‍ ദാരിമി ഏലംകുളം, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ , ഇബ്രാഹിം ഹാജി കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. സന്ദേശ യാത്ര ഇന്ന് തിരുവനന്തപുരത്ത് പര്യടനം ആരംഭിക്കും.

Post a Comment
0 Comments