Type Here to Get Search Results !

Bottom Ad

കാസര്‍കോട് സി.എച്ച് സെന്റര്‍ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് നാടിന് സമര്‍പ്പിച്ചു


കാസര്‍കോട്: ജീവകാരുണ്യ സേവന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാസര്‍കോട് സി.എച്ച് സെന്ററിന്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് മുസലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.കാസര്‍കോട് ബാങ്ക് റോഡിലുള്ള അരമന ആര്‍ക്കേഡ് ബിള്‍ഡിംഗിലാണ് പതിനാല് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ യൂണിറ്റ് തയ്യാറാക്കിയത്.കഴിഞ്ഞ വര്‍ഷമാണ് എട്ട് മെഷീനുകള്‍ ഉള്‍പ്പെടുന്ന ആദ്യ യൂണിറ്റ് വിന്‍ടെച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.നിലവില്‍ അമ്പതോളം പാവപ്പെട്ട രോഗികള്‍ക്ക് ഒരോ മാസവും അറുനൂറില്‍പരം ഡയാലിസിസ് സൗജന്യമായി ചെയ്ത് കൊടുക്കുന്നുണ്ട്.

സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍,എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, പി. എം മുനീര്‍ ഹാജി,യഹിയ തളങ്കര,അബ്ദുള്‍ കരീം സിറ്റിഗോള്‍ഡ്,എം.പി ഷാഫി ഹാജി,അഷ്റഫ് എടനീര്‍,അന്‍വര്‍ ചേരങ്കൈ,ജലീല്‍ കോയ,ഹനീഫ അരമന,ടി എ മൂസ,അബ്ദുല്ലക്കുത്തി ചെര്‍ക്കള,ഹാരിസ് ചൂരി,ബഷീര്‍ വെള്ളിക്കോത്ത്,അസീസ് മരിക്കെ,കല്ലട്ര അബ്ദുള്‍ ഖാദര്‍,കെ.ബി മുഹമ്മദ് കുഞ്ഞി,സാഹിന സലിം,ഹംസ തൊട്ടി,ഹുസൈനാര്‍ ഹാജി എടച്ചാക്കൈ,ഹനീഫ ചെര്‍ക്കള,ഖാളി മുഹമ്മദ്,സലാം കന്യപ്പാടി,നവാസ് അണങ്കൂര്‍,ഹനീഫ ടി .ആര്‍,അറഫാത്ത് ഷെംനാട്,മുഹമ്മദ് ഹാജി മദീന,അസീസ് കളത്തൂര്‍,സഹീര്‍ ആസിഫ്,മുംതാസ് സമീറ,കെ.എം ഹനീഫ,കെ.എ അബ്ദുല്ലക്കുഞ്ഞി,വി.പി അബ്ദുള്‍ ഖാദര്‍,റഹ്മാന്‍ ഗോള്‍ഡന്‍,മുത്തലിബ് പാറക്കെട്ട്,അഡ്വ.ഹനീഫ് ഹുദവി,ഇബ്രാഹിം ഖലീല്‍ ഹുദവി,പി.ബി ഷഫീഖ്,പി.ബി സലാം,അമീര്‍ അജ്ഫാന്‍ ,ഇര്‍ഫാന ഇബ്ബാല്‍,ഹനീഫ കട്ടക്കാല്‍ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad