തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച മൂന്ന് വാര്‍ഡുകളിലെ മത്സരചിത്രമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലും മലപ്പുറത്തെയും എറണാകുളത്തെയും രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ജനുവരി 12നാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച ബിജെപിക്ക് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
കണ്ണമൂല വാര്‍ഡില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പാറ്റൂര്‍ രധാകൃഷ്ണന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കേവല ഭൂരിപക്ഷം നേടിയത്. വിഴിഞ്ഞത്ത് വിജയിക്കാനായാല്‍ ബിജെപിക്ക് സ്വതന്ത്രന്റെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഭരിക്കാം. വിഴിഞ്ഞത്ത് വിജയസാധ്യത കുറവാണെങ്കിലും കോര്‍പ്പറേഷന്‍ ഭരണം പിടിച്ച അനുകൂല സാഹചര്യം ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ എന്നീ വാര്‍ഡുകളിലും ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.

Post a Comment
0 Comments