കാസര്‍കോട്: വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. ഇതില്‍ കൂടുതലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ഈബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ടിന് ശ്രമിച്ചാല്‍ ഉടന്‍ പിടിവീഴുന്നതിനായി വെബ് കാസ്റ്റിംഗ് സംവിധാനം ഈ ബൂത്തുകളിലെല്ലാം ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഡിവൈഎസ് പിമാര്‍, 29 ഇന്‍സ്പെക്ടര്‍മാര്‍, 184എസ്‌ഐ, എഎസ് ഐമാര്‍, 2100 എസ്പിഒ, സിപിഒമാര്‍ കൂടാതെ 467 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നും ഒരു കമ്പനി സിആര്‍പി, ആര്‍എഎഫ് ഫോഴ്സും ക്രമസമാധാന പാലനത്തിനായി പ്രവര്‍ത്തിക്കും.

Post a Comment
0 Comments