പള്ളിക്കര: മതിയായ സുരക്ഷ ഒരുക്കാതെയും അശാസ്ത്രിയ പാര്‍ക്കിംഗും ഗതാഗത തടസം ഉണ്ടാക്കിയുള്ള ബേക്കല്‍ ബിച്ച് ഫെസ്റ്റ് ഉദുമ എംഎല്‍എയ്ക്കും സഖാക്കള്‍ക്കും പണം കൊയ്യാനുള്ള ആര്‍ത്തിമൂലമാണ് ഒരു വിദ്യാഥിയുടെ ജീവന്‍ നഷ്ടപ്പെടാനിടയായതെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പള്ളിക്കരയില്‍ നടത്തിയ പ്രതിഷേധവലയം കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ബീച്ച് ഫെസ്റ്റില്‍ ഉടനീളം വരാന്‍ പോകുന്ന നിയസഭ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ട് എംഎല്‍എയെ മാത്രം ഹൈലൈറ്റ് ചെയ്ത് വെളുപ്പിക്കുനാണ് സംഘാടകര്‍ ശ്രമിച്ചത്. ദുരന്തത്തിന്റ പൂര്‍ണ ഉത്തരവാദിത്തം എംഎല്‍എയ്ക്കാണ് ആയതിനാല്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ഉത്തരവാദികളെ മുഴുവന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പള്ളിക്കരയില്‍ പ്രതിഷേധ വലയം തീര്‍ത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ മുഖ്യ പ്രഭാഷണം.
ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ട്രഷർ എംബി ഷാനവാസ്, പി കെ താഹ, ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, മുസ്ലിം ലീഗ് മണ്ഡലം സെപ്രട്ടറി ഹാരിസ് തൊട്ട്, പഞ്ചായത് പ്രസിഡണ്ട് സിദ്ധീഖ് പള്ളിപ്പുഴ, സെക്രട്ടറിമായ സത്താര്‍ തൊട്ടി, അബ്ബാസ് മഛത്തില്‍, യൂത്ത് ലീഗ് ഭാരവാഹികളായ ശംസീര്‍ മൂലടുക്കം, സുലുവാന്‍ ചെമനാട്, ബികെ മുഹമ്മദ് ഷാ,പഞ്ചായത് മെമ്പാര്‍മാരായ റസാഖ് മഠത്തില്‍, രാജേഷ് പള്ളിക്കര, കെഎംഎ റഹ്മാന്‍ കാപ്പില്‍, സിറാജ് മഠം, നശാത് പരവനടുക്കം, സമീര്‍ അല്ലാമ, ശഫീഖ് മയിക്കുഴി, സമിര്‍ മീത്തില്‍, നുഫൈസ്,നജീബ് പൂച്ചക്കാട്, സുല്‍ത്താന്‍ പള്ളിക്കര, സാദിഖ്, അല്‍ത്താഫ്, ഹസീബ് പെരുമ്പള സംബന്ധിച്ചു.

Post a Comment
0 Comments