മൊഗ്രാല്‍: മുസ്ലിം വനിതാ ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന ഫാത്തിമ അബ്ദുല്ല നിര്യാതയായി. മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദിന് സമീപത്തെ പരേതനായ അബ്ദുല്‍ റഹ്്മാന്‍- ആയിഷ ദമ്പതിമാരുടെ മകളാണ്. ടിവിഎസ് റോഡിലെ 'അന്‍സിഫ്' മന്‍സിലിലാണ് താമസം.
രണ്ടു പതിറ്റാണ്ടുകാലം കുമ്പള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട് അവര്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയോട് ഏറെ ബഹുമാനം പ്രകടിപ്പിച്ചിരുന്ന ഫാത്തിമ അബ്ദുല്ല അവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വായനയിലും എഴുത്തിലും താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്.
കമല സുരയ്യയെ പറ്റി 'ആമി' എന്ന പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്. സാഹിത്യ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫാത്തിമ അബ്ദുല്ല ജില്ലയില്‍ വിവിധ സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് സി എം അബ്ദുല്ലക്കുഞ്ഞിയാണ് ഭര്‍ത്താവ്. അന്‍സിഫ് ആണ് ഏക മകന്‍. അഷ്‌റഫ് മൊഗ്രാല്‍ ജീന്‍സ് ഏക സഹോദരനും. മരുമകള്‍: ജെനിഫര്‍ ദേളി.

Post a Comment
0 Comments