Type Here to Get Search Results !

Bottom Ad

ശബരിമല തീര്‍ഥാടകര്‍ക്ക് സ്‌നേഹാദരവോടെ യാത്രയയപ്പ്: കേരളം മതസൗഹാര്‍ദ്ദത്തിന്റെ വിളനിലം: കുഞ്ഞാലിക്കുട്ടി



കാസര്‍കോട്: കേരളം മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വിളനിലമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുകയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തില്‍ ഇതരമത സ്‌നേഹത്തിന്റെ മഹത്തായ പാരമ്പര്യം തൊഴിലാളികള്‍ മുറുകെ പിടിക്കണം. വിദ്വേഷം പടര്‍ത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രചരണങ്ങളെയും കരുതിയിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാസര്‍കോട് നഗരത്തിലെ എസ്.ടി.യു പ്രവര്‍ത്തകരും ചുമട്ട് തൊഴിലാളികളുമായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ടൗണ്‍ എസ്.ടി.യു കമ്മിറ്റി നല്‍കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ചുമട്ട് തൊഴിലാളികളായ പ്രവീണ്‍ കുമാര്‍, തുഷാര്‍ ഷെട്ടി, രമേഷ് കെ, എ.മാധവ, കെ.സന്തോഷ്, പി.ജഗദീശ, ശിവന്‍, എച്ച്.സുരേഷ് എന്നീ എസ്. ടി. യു പ്രവര്‍ത്തകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. 

എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുള്‍ റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് , വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, പി.ബി. ഷഫീഖ്, കെ.ടി.അബ്ദുല്‍ റഹ്മാന്‍, ജലീല്‍ തുരുത്തി, എ.രഘു, സഹീദ് എസ്.എ, ശിഹാബ് പാറക്കെട്ട, ഇബ്രാഹിം ഖലീല്‍, ബഷീര്‍ എ.ബി.ടി, സുഹൈല്‍ പാറക്കെട്ട പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad