ഗുവാഹതി: പള്ളി ഇമാമിന്റെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഏഴ് ജീവനുകൾ. അസമിലെ ശ്രീഭൂമി ജില്ലയിലെ പള്ളിയിലെ ഇമാമായ അബ്ദുൽ ബാസിത് ആണ് താരമായത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഏഴുപേർ യാത്ര ചെയ്തിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞത്. സൈഡ് ഗ്ലാസുകൾ ഉയർത്തിവെച്ച് യാത്രക്കാർ ഉറങ്ങുമ്പോഴായിരുന്നു അപകടം. ഇത് കണ്ട ഇമാം ബാസിത് പള്ളിയിലെ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ആളുകളെ കൂട്ടുകയായിരുന്നു. ആളുകൾ ഓടിയെത്തി എല്ലാവരെയും രക്ഷപ്പെടുത്തി. വെള്ളത്തിനടിയിൽ കാറിന്റെ ലൈറ്റ് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു എന്നും ബാസ്തി പറഞ്ഞു.
യാത്രക്കാരുമായി പോയ വാഹനം കുളത്തില്‍ മറിഞ്ഞു; പള്ളിയിലെ സ്പീക്കറില്‍ വിളിച്ചുപറഞ്ഞ് ആളെക്കൂട്ടി ഇമാമിന്റെ രക്ഷാപ്രവര്‍ത്തനം
10:53:00
0
ഗുവാഹതി: പള്ളി ഇമാമിന്റെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഏഴ് ജീവനുകൾ. അസമിലെ ശ്രീഭൂമി ജില്ലയിലെ പള്ളിയിലെ ഇമാമായ അബ്ദുൽ ബാസിത് ആണ് താരമായത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഏഴുപേർ യാത്ര ചെയ്തിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞത്. സൈഡ് ഗ്ലാസുകൾ ഉയർത്തിവെച്ച് യാത്രക്കാർ ഉറങ്ങുമ്പോഴായിരുന്നു അപകടം. ഇത് കണ്ട ഇമാം ബാസിത് പള്ളിയിലെ മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ആളുകളെ കൂട്ടുകയായിരുന്നു. ആളുകൾ ഓടിയെത്തി എല്ലാവരെയും രക്ഷപ്പെടുത്തി. വെള്ളത്തിനടിയിൽ കാറിന്റെ ലൈറ്റ് കണ്ടാണ് താൻ ശ്രദ്ധിച്ചതെന്നും ഉടൻ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു എന്നും ബാസ്തി പറഞ്ഞു.
Tags

Post a Comment
0 Comments