എടക്കര: തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ച സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് ഞെട്ടലും ദുഃഖവും പടർത്തി. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചത്. കഠിനമായ പ്രചാരണത്തിൻ്റെ ക്ഷീണമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 11:15 ഓടെ വീട്ടിൽ വെച്ചാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ എടക്കരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് സൂചന. ഭർത്താവ്: അബദുറഹിമാൻ. തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ നടന്ന സ്ഥാനാർഥിയുടെ മരണം മലപ്പുറത്തെ രാഷ്‌ട്രീയ രംഗത്ത് ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Post a Comment
0 Comments