നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവം തുടരുന്നു. ബലാത്സംഗം തെളിഞ്ഞതായി കോടതി കണ്ടെത്തി. പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. ഏഴാം പ്രതിയും എട്ടാം പ്രതിയും കുറ്റവിമുക്തർ. ഗൂഢാലോചനയിലും ബാലസംഗത്തിലും ദിലീപിന് പങ്കില്ലെന്ന് കോടതി കണ്ടെത്തി. ഏഴാം പ്രതി ശരത്തിനും കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ കുറ്റവിമുക്തനാക്കി.
രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

Post a Comment
0 Comments