കാസര്‍കോട്: നഗരസഭ 16-ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഹിന സലീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്റ്റര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. തന്നെ പൊതുസമൂഹത്തിന് മുന്നില്‍ തരംതാഴ്ത്താനും അപകീര്‍ത്തിപ്പെടുത്താനും അതുവഴി താന്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണ ആയുധമാക്കാനും വേണ്ടിയാണ് ഇത്തരത്തില്‍ കഥ കെട്ടിച്ചമച്ചതെന്ന് രേഖാമൂലം നല്‍കിയ പരാതിയില്‍ ഷാഹിന സലീം ഉന്നയിച്ചു.
സോഷ്യല്‍ മീഡിയയുടെ മറവില്‍ മേല്‍വിലാസം വെളിപ്പെടുത്താതെ ഒരു ശതമാനം പോലും അടിസ്ഥാനവുമില്ലാത്ത കാര്യമാണ് തന്റെ രാഷ്ട്രീയ പൊതുജീവിത ഭാവി തകര്‍ക്കാന്‍ വേണ്ടി മെസേജുകളായി ഫോര്‍വേഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തനിക്ക് മാനസികമായി വേദനയുണ്ടാക്കുന്നതും സത്യസന്ധമായ തന്റെ പൊതുജീവിതം കളങ്കപ്പെടുത്താന്‍ വേണ്ടി ചെയ്തതാണ്. കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി വ്യക്തിവിരോധം കാരണം വ്യാജ പ്രചാരണം പടച്ചുവിടുന്നവര്‍ക്കെതിരെയും അതു ഫോര്‍വേഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments