ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ഇന്ന് തന്നെ ഹൈക്കോടതി ഹർജി പരിഗണിക്കും. കേസിൽ തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. അതേസമയം ഒളിവിലുള്ള രാഹുൽ പൊലീസിന് മുന്നിൽ കീഴടങ്ങില്ല.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Post a Comment
0 Comments