Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് ബൂത്ത് എജന്റുമാര്‍ക്ക് നേരെ അക്രമണം: സിപിഎം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു: യൂത്ത് ലീഗ്


കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാര്‍ക്ക് നേരെ നടന്ന ആക്രമണം സി.പി.എമ്മിന്റെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് എം.എ നജീബ്, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പറഞ്ഞു. സിപിഎമ്മിന്റെ പരാജയ ഭീതിയാണ് മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറി നിസാം പട്ടേല്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ് സി.പി.എമ്മിന്റെ ഇത്തരം ചെയ്തികളെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad