ചെങ്കള: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജസ്ന മനാഫിന്റെ തിരഞ്ഞെടുപ്പ് പര്യടനം മൂന്നു ദിനങ്ങള്‍ പിന്നിട്ടു. ഇന്ന് ചെമ്മനാട് പഞ്ചായത്ത്തല യാത്രയോടെ പര്യടനം പൂര്‍ത്തീകരിക്കും. ഇന്നലെ മൂന്നാംദിന പര്യടനം ചെങ്കള പഞ്ചായത്തിലെ ബേവിഞ്ചയില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആലംപാടിയില്‍ നടന്ന സമാപന സംഗമം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി.
ആദ്യദിന പര്യടനം മുളിയാര്‍ പഞ്ചായത്തിലെ എടനീരില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി ഷാഫി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മാസ്തിക്കുണ്ടില്‍ മുഖ്യപ്രഭാഷണം നടത്തി. രണ്ടാംദിന പര്യടനം ചെങ്കള പഞ്ചായത്തിലെ എരുതുംകടവില്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.

Post a Comment
0 Comments