കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മൊഗ്രാലില്‍ ഇന്ന് തിരി തെളിയും. സ്റ്റേജിന മത്സരങ്ങള്‍ക്ക് രാവിലെ തുടക്കമാകും. രാവിലെ 9ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. 31ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിക്കും.
12 വേദികളിലാണ് കലാ മത്സരങ്ങള്‍ നടക്കുന്നത്. വേദി ഒന്നി വട്ടപ്പാട്ട്, ദഫ് മുട്ട്, വൃന്ദ വാദ്യം, ഒപ്പന എന്നിവ നടക്കും. വേദി രണ്ടില്‍ പരിചമുട്ട്, ചവിട്ടുനാടകം മംഗലംകളി എന്നിവ നടക്കും. വേദിമൂന്നില്‍ ഭരതനാട്യം, തിരുവാതിരക്കളി എന്നിവയും വേദി നാലില്‍ മോണോ ആക്ട്, കുച്ചുപ്പുടി, മിമിക്രി എന്നിവയുടെ മത്സരവും നടക്കും. ആദ്യദിനത്തില്‍ 1121 പേര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. കലോത്സവത്തില്‍ ഇതുവരെ 94 അപ്പീലുകള്‍ എത്തിയിട്ടുണ്ട്. സ്‌റ്റേജിതര പരിപാടികള്‍ ഈമാസം ആദ്യവാരം പൂര്‍ത്തിയായിരുന്നു. കലോത്സവത്തിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസം വര്‍ണാഭമായ വിളംബര ഘോഷയാത്ര നടത്തി. നിരവിധി പേര്‍ പങ്കെടുത്തു.

Post a Comment
0 Comments