കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാഷണല്‍ പെര്‍മിറ്റുള്ള ലോറിക്ക് തീ പിടിച്ചത്. തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി കാഞ്ഞങ്ങാട് നിന്നും രണ്ടു യൂണിറ്റ് അഗ്‌നിശമനാ സേന സ്ഥലത്തെത്തി. പൊന്നാനിയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് മീന്‍ കൊണ്ടുപോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തീ പടരുന്നത് കണ്ട് ഉടന്‍ തന്നെ ലോറി നിര്‍ത്തി പുറത്തിറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ദേശീയ പാതയില്‍ മീന്‍ ലോറിക്ക് തീപിടിച്ചു
20:17:00
0
കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാഷണല്‍ പെര്‍മിറ്റുള്ള ലോറിക്ക് തീ പിടിച്ചത്. തീ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി കാഞ്ഞങ്ങാട് നിന്നും രണ്ടു യൂണിറ്റ് അഗ്‌നിശമനാ സേന സ്ഥലത്തെത്തി. പൊന്നാനിയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് മീന്‍ കൊണ്ടുപോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തീ പടരുന്നത് കണ്ട് ഉടന്‍ തന്നെ ലോറി നിര്‍ത്തി പുറത്തിറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
Tags

Post a Comment
0 Comments