സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നവംബർ ഒന്നിൽ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ മൂന്നിന് മൂന്നുമണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് മാറ്റം.
അതേസമയം 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനുള്ള ചർച്ചകൾ സജീവമാണ്. ഇത്തവണ കടുത്ത മത്സരമാണുള്ളത്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ എന്നിവരാണ് സാധ്യത പട്ടികയിലുള്ള പ്രധാനികൾ. എങ്കിലും കട്ടക്ക് നിൽക്കുന്നത് മമ്മൂട്ടിയും ആസിഫ് അലിയുമാണെന്ന് തന്നെ പറയാം. 2024 ൽ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രങ്ങളിലെ അഭിനയം തന്നെയാണ് ഇതിന്റെ പ്രധാന കാരണവും.
ഗംഭീര പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ‘ഭ്രമയുഗ’ത്തിലെ കൊടുമണ്‍ പോറ്റി, മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമോ എന്നാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. അതുപോലെ തന്നെ കഴിഞ്ഞ വർഷം ചെയ്‌ത എല്ലാ സിനിമകളിലും ഒന്നിനൊന്ന് വ്യത്യസ്‌ത പ്രകടനം കാഴ്‌ചവെച്ച ആസിഫും അവാർഡിന് അർഹനാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’, ‘രേഖാചിത്രം’ എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലി മമ്മൂട്ടിക്ക് മുന്നില്‍ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്.

Post a Comment
0 Comments