നമ്മുടെ ആധാർ കാർഡിൽ തിരുത്തുണ്ടെങ്കിൽ നേരിട്ട് ആധാര്‍ ഉടമ സേവ കേന്ദ്രം സന്ദര്‍ശിക്കണമായിരുന്നു. ഏത് ചെറിയ കാര്യത്തിന് പോലും ഔദ്യോഗിക രേഖയായി കണക്കാക്കുന്നത് ആധാർ ആണ്. അതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ തെറ്റായാലുള്ള ബുദ്ധിമുട്ടുകൾ ചെറുതല്ല. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ എത്തിയിരിക്കുകയാണ്. ഇന്ന് മുതല്‍ കൂടുതല്‍ സൗകര്യപ്രദമായ വിധത്തില്‍ ആധാര്‍ ഉടമയ്ക്ക് തന്റെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം.
ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക്, അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഇന്ന് മുതല്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാനാകും. എന്നാൽ ആധാറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരു നിശ്ചിത തുക അടയക്കേണ്ടി വരും. ഡെമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും ബയോമെട്രിക്ക് അപ്ഡേറ്റിന് 125 രൂപയും നല്‍കണം. അതേസമയം കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്ഡേറ്റുകള്‍ സൗജന്യമാണ്.

Post a Comment
0 Comments