മൂന്നാറിൽ എത്തിയ വിനോദസഞ്ചാരിയായ യുവതി ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോ ചർച്ചയായതിന് പിന്നാലെ സ്വമേധയാ കേസെടുത്ത് പൊലീസ്. യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ തനിക്കുണ്ടായ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി പറയുന്നു.
മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്‌തപ്പോൾ പ്രദേശവാസികളായ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതിയാണ് പങ്കുവച്ചത്. മുംബൈയിൽ അസിസ്‌റ്റൻ്റ് പ്രഫസറാണ് യുവതി. ഓൺലൈനായി ബുക്ക് ചെയ്‌ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു.

Post a Comment
0 Comments