Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ബോബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ


കണ്ണൂരില്‍ ബോബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ. പാനൂര്‍ മുളിയാത്തോട്ടെ ഷെറിലിനെയാണ് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രക്തസാക്ഷിയായി അംഗീകരിച്ചത്. കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ മേഖലാ സമ്മേളനത്തിലാണ് അനുശോചനപ്രമേയത്തില്‍ രക്തസാക്ഷികളുടെ പട്ടികയില്‍ ഷെറിലിന്റെ പേരും ഉള്‍പ്പെടുത്തിയത്. ഇത് സമ്മേളനത്തില്‍ വായിക്കുകയുംചെയ്തു. 2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ മുളിയാത്തോട്ടെ വീടിന്റെ ടെറസിന്റെ മുകളില്‍ ബോംബ് സ്‌ഫോടനമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ കുറ്റപത്രം. കൊല്ലപ്പെട്ട ഷെറിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മറ്റുചിലരും ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad