കുമ്പള: കൊടിയമ്മ പൂക്കട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്- റംസീന ദമ്പതികളുടെ മകള്‍ റിസ്‌വാന (15) ആണ് മരിച്ചത്. കൊടിയമ്മ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. റിസ് വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസര്‍കോട് വിന്‍ടെച്ച് ആശുപത്രയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ റിസ്വാനയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി.

Post a Comment
0 Comments