കാസർകോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ.) മാറ്റിവെക്കുക, എസ്.ഐ.ആർ.ന്റെ പേരിൽ ബിഎൽഒമാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ - സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ജോലിഭാരത്തെ തുടർന്ന് കണ്ണൂർ, പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ.യു.പി. സ്കൂളിലെ ഓഫീസ് അറ്റൻഡന്റുമായ അനീഷ് ജോർജ് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
കാസർകോട് ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് സമരസമിതി ജില്ലാ ചെയർമാൻ സുനിൽകുമാർ കരിച്ചേരി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് കെ. ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ നേതാക്കളായ വി. ചന്ദ്രൻ, ടി. ദാമോദരൻ, ടി. പ്രകാശൻ, എൻ.കെ. ലസിത, കെ.വി. രാഘവൻ എന്നിവരും സമരസമിതി നേതാക്കളായ പി. ദിവാകരൻ, പ്രസാദ് കരുവളം, ഇ. മനോജ് കുമാർ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ. ഹരിദാസ് സംസാരിച്ചു.

Post a Comment
0 Comments