Type Here to Get Search Results !

Bottom Ad

യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇനി മുന്‍കൂര്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം


കോഴിക്കോട്: യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് മുന്‍കൂര്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഒന്‍പത് പ്രധാന വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വീസ (എത്തുമ്പോള്‍ ലഭിക്കുന്ന യാത്രാ അനുമതി) സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതോടെ യുഎഇ പൗരന്മാര്‍ക്ക് 60 ദിവസം വരെ ഇന്ത്യയില്‍ തങ്ങാന്‍ അനുമതി ലഭിക്കും. നേരത്തെ മുന്‍കൂറായി അപേക്ഷിച്ചാല്‍ ലഭിക്കുന്ന ഇ-വീസയോ അല്ലെങ്കില്‍ പേപ്പര്‍ വീസയോ കൈവശമുണ്ടെങ്കില്‍ മാത്രമാണ് യുഎഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ തീരുമാനം യാത്ര കൂടുതല്‍ ലളിതമാക്കും. കേരളത്തിലെ കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്കു പുറമെ ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് ഈ പുതിയ സൗകര്യം ലഭ്യമാവുക.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad