ബദിയടുക്ക: തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരം നടന്ന ബദിയടുക്ക പഞ്ചായത്തില്‍ യുഡിഎഫിന്റെ ഗംഭീര എന്‍ട്രി. മുസ്ലിം ലീഗ് നേതാവ് മാഹിന്‍ കേളോട്ടിനെ മത്സരരംഗത്ത് ഇറക്കിയാണ് മുന്നണി ശക്തമായ ചെക്കുവച്ചിരിക്കുന്നത്. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിന്റെ വരവ് ബിജെപി നിരയില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
മതേതര മുഖമുള്ള നേതാവെന്ന നിലയില്‍ മാഹിന്‍ കേളോട്ടിനെ മുന്നോട്ടു ബദിയടുക്കയില്‍ യുഡിഎഫ് തരംഗം ഉയര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് മുന്നണിക്കാര്‍.
സീതങ്ങോളി വാര്‍ഡിലാണ് മാഹിന്‍ കേളോട്ടിനെ മത്സരിപ്പിക്കുന്നത്. രണ്ടു പ്രാവശ്യം ബദിയടുക്ക പഞ്ചായത്തിലെ പ്രസിഡന്റായി പ്രവര്‍ത്തിച്ചും ഇന്ത്യയിലെ മികച്ച പഞ്ചായത്തായി ബദിയടുക്കയെ ഉയര്‍ത്തിയതിലും മാഹിന്‍ കേളോട്ടിന്റെ നേതൃത്വ ശേഷി തെളിഞ്ഞിട്ടുള്ളത്. അതേസമയം, ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കഴിഞ്ഞ മൂന്നു വര്‍ഷമായി അധികാരം വീണ്ടെടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബിജെപി നിര.

Post a Comment
0 Comments