ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ വിഷയത്തില്‍ സുപ്രധാനമായ ഉത്തരവുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ബസ് ഡിപ്പോകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി.<
തെരുവ് നായ്ക്കളെ നീക്കം ചെയ്തു എന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (യുടി) സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണത്തിന് ശേഷം അത്തരം നായ്ക്കളെ വീണ്ടും പഴയ സ്ഥലങ്ങളിലേക്ക് തിരികെ വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അവയെ തിരികെ കൊണ്ടുവരുന്നത് അത്തരം സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെയും പൊതു സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെയും 'ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവ് നായ കടിയേറ്റ സംഭവങ്ങള്‍ സ്വമേധയാ നിരീക്ഷിക്കുന്ന ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച്, നിലവില്‍ ഈ സ്ഥലങ്ങളിലുള്ള എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി വന്ധ്യംകരിക്കുകയും വാക്‌സിനേഷന്‍ നല്‍കുകയും ചെയ്യണമെന്നും ഉത്തരവിട്ടു.
Post a Comment
0 Comments