കാഞ്ഞങ്ങാട്: മേയാന്‍ കെട്ടിയ പോത്തിനെ തെരുവുനായ കൂട്ടം അക്രമിക്കുന്നതിനിടയില്‍ വിരണ്ടോടിയ പോത്ത് റോഡിലിറങ്ങി പരാക്രമം കാട്ടിയത് അമ്പലത്തറയില്‍ ഭീതിപരത്തി. രാവിലെ 8.30ന് സംസ്ഥാന പാതയില്‍ അമ്പലത്തറക്കും പാറപ്പള്ളിക്കും ഇടയിലുള്ള കുടുംബശ്രീ ഹോട്ടലിന് സമീപമാണ് സംഭവം. അരമണിക്കൂര്‍ പരാക്രമം കാട്ടിയ പോത്ത് ഇതുവഴി വന്ന ഒരു കാറിനെ കുത്തിയതിനെ തുടര്‍ന്ന് കാറിന് കേടുപാടുകള്‍സംഭവിച്ചു. സ്‌കൂട്ടി യാത്രക്കാരനും മറ്റുആളുകള്‍ക്ക് നേരെയും പോത്ത് പാഞ്ഞെടുത്തിരുന്നെങ്കിലും ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. മദ്രസ വിട്ട് ഇതുവഴി വന്ന കുട്ടികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇതുവഴി വന്ന ലോറിയുടെ മുകളില്‍ കയറി കയര്‍ കൊണ്ട് കുരിക്കിട്ട് പോത്തിനെ തളച്ചതിനു ശേഷമാണ് ഭീതി മാറിയത്. സംഭവമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
തെരുവു നായകളുടെ ആക്രമണത്തില്‍ വിരണ്ടോടിയ പോത്ത് റോഡില്‍ പരാക്രമം കാട്ടി
22:34:00
0
കാഞ്ഞങ്ങാട്: മേയാന്‍ കെട്ടിയ പോത്തിനെ തെരുവുനായ കൂട്ടം അക്രമിക്കുന്നതിനിടയില്‍ വിരണ്ടോടിയ പോത്ത് റോഡിലിറങ്ങി പരാക്രമം കാട്ടിയത് അമ്പലത്തറയില്‍ ഭീതിപരത്തി. രാവിലെ 8.30ന് സംസ്ഥാന പാതയില്‍ അമ്പലത്തറക്കും പാറപ്പള്ളിക്കും ഇടയിലുള്ള കുടുംബശ്രീ ഹോട്ടലിന് സമീപമാണ് സംഭവം. അരമണിക്കൂര്‍ പരാക്രമം കാട്ടിയ പോത്ത് ഇതുവഴി വന്ന ഒരു കാറിനെ കുത്തിയതിനെ തുടര്‍ന്ന് കാറിന് കേടുപാടുകള്‍സംഭവിച്ചു. സ്‌കൂട്ടി യാത്രക്കാരനും മറ്റുആളുകള്‍ക്ക് നേരെയും പോത്ത് പാഞ്ഞെടുത്തിരുന്നെങ്കിലും ഓടി മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. മദ്രസ വിട്ട് ഇതുവഴി വന്ന കുട്ടികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇതുവഴി വന്ന ലോറിയുടെ മുകളില്‍ കയറി കയര്‍ കൊണ്ട് കുരിക്കിട്ട് പോത്തിനെ തളച്ചതിനു ശേഷമാണ് ഭീതി മാറിയത്. സംഭവമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
Tags

Post a Comment
0 Comments