ബംഗളൂരു: കിടക്കകളുടെ അഭാവംമൂലം ആശുപത്രിയിലെ ഇടനാഴിയില്‍ പ്രസവിക്കേണ്ടി വന്ന യുവതിയുടെ കുഞ്ഞ് തറയില്‍ വീണ് മരിച്ചു. കര്‍ണാടകയിലെ ഹാവേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജനിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് തറയില്‍ വീണ് നവജാത ശിശു മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ സര്‍ജന്‍ ഉത്തരവിട്ടു.
റാണെബെന്നൂരിനടുത്തുള്ള കാക്കോള്‍ ഗ്രാമത്തില്‍ നിന്നുള്ള 30 കാരിയായ രൂപ ഗിരീഷ് കരബന്നവര്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പ്രസവവേദന അനുഭവിച്ച് ആശുപത്രിയില്‍ എത്തിയത്. കഠിനമായ പ്രസവവേദന ഉണ്ടായിരുന്നിട്ടും, പ്രസവചികിത്സ, ഗൈനക്കോളജി വാര്‍ഡ് നിറഞ്ഞിരുന്നതിനാല്‍ അവരെ പ്രവേശിപ്പിച്ചില്ലെന്ന് കുടുംബം പറഞ്ഞു.
ലേബല്‍ റൂമില്‍ തിരക്കുണ്ടെന്നും കിടക്കകള്‍ ലഭ്യമല്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ വാര്‍ഡിന് പുറത്ത് തറയില്‍ ഇരുത്തിയെന്നും അവര്‍ ആരോപിച്ചു. ഒരു മണിക്കൂറോളം തറയില്‍ ഇരുന്നു. പിന്നീട്, ശുചിമുറിയിലേക്ക് നടക്കുമ്പോള്‍ ഇടനാഴിയില്‍ യുവതി കുഞ്ഞിനെ പ്രസവിച്ചു. ഇതോടെ കുഞ്ഞ് നിലത്തുവീഴുകയും ഗുരുതരമായ പരിക്കുകള്‍ സംഭവിക്കുകയും ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു.

Post a Comment
0 Comments