Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മുസ്്‌ലിം ലീഗിന് ആദ്യ വിജയം; മംഗല്‍പാടി പഞ്ചായത്തില്‍ സമീനയ്ക്ക് ജയം

 


കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തില്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മംഗല്‍പാടി പഞ്ചായത്ത് 24-ാം വാര്‍ഡ് മണിമുണ്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സമീന ടീച്ചറാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലാണ് മുസ്്‌ലിം ലീഗിന് ആദ്യജയം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മഹമൂദ് എന്നയാള്‍ ലീഗില്‍ അംഗത്വം എടുത്ത് മുസ്്‌ലിം ലീഗ് സജീവമായതോടെയാണ് ഈ വാര്‍ഡില്‍ എല്‍ഡിഎഫിന് മത്സരിക്കാന്‍ ആളില്ലാതായത്. കഴിഞ്ഞ തവണ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സമീന ടീച്ചര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad