Type Here to Get Search Results !

Bottom Ad

അച്ഛന്‍ ഗ്രാമപഞ്ചായത്തില്‍ മകള്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്കില്‍; ലീഗ് സാരഥികള്‍ അങ്കത്തിന്


കാസര്‍കോട്: അച്ഛനും മകളും യു.ഡി.എഫിനു വേണ്ടി അങ്കം കുറിക്കാന്‍ അച്ഛനും മകളും രംഗത്ത്. അച്ഛന്‍ ഗ്രാമപഞ്ചായത്തില്‍ ജനവിധി തേടുമ്പോള്‍ മകള്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്കില്‍ മത്സരിക്കുന്നു. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബോവിക്കാനം പതിമൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന രമേശന്‍ മുതലപ്പാറയുടെ മകള്‍ രഞ്ജിത കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ വാര്‍ഡായ മുളിയാര്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്.

ഇരുവരും മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്. ദലിത് ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായ രമേശന്‍ ഇതു രണ്ടാം തവണയാണ് മുളിയാര്‍ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാലനടുക്കം വാര്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് രമേശന്‍ രണ്ടാമങ്കത്തിന് കളത്തില്‍ നിറയുന്നത്. കാട്ടിപ്പള്ളം സ്വദേശി പ്രസാദിന്റെ ഭാര്യയായ രഞ്ജിതയ്ക്കിത് കന്നിയങ്കമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad