Type Here to Get Search Results !

Bottom Ad

ദേശീയപാതയില്‍ പോത്തിന്‍കൂട്ടം; സുരക്ഷാ വിഭാഗവും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വന്‍ അപകടം ഒഴിവാക്കി


കാസർകോട്: ദേശീയപാതയിൽ പോത്തിൻകൂട്ടം ഇറങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കും അപകട സാധ്യതയുമുണ്ടായി. ദേശീയപാത സുരക്ഷാ വിഭാഗവും അഗ്നിരക്ഷാ സേനയും കൃത്യസമയത്ത് ഇടപെട്ട് പോത്തുകളെ സർവീസ് റോഡിലേക്ക് മാറ്റിയതിനാൽ വലിയ അപകടങ്ങൾ ഒഴിവായി. അടുക്കത്തുബയലിൽ നിന്നാണ് 12 ഓളം പോത്തുകൾ ദേശീയ പാതയിലേക്ക് കയറിയത്. അറക്കാൻ കൊണ്ടുവന്ന് പറമ്പിൽ മേയാൻ വിട്ട സ്ഥലത്ത് നിന്നാണ് പോത്തിൻ കൂട്ടം ദേശീയ പാതയിലെ പാർശ്വഭിത്തിയുടെ വിടവിലൂടെ കടന്നു വന്നത്.

സുരക്ഷാ വിഭാഗം എത്തുന്നത് വരെ പോത്തുകൾ റോഡിൻ്റെ മധ്യഭാഗത്ത് കൂടിയാണ് സ്വൈര്യവിഹാരം നടത്തിയത്. പോത്തുകളെ റോഡരികിലേക്ക് മാറ്റിയ ശേഷം അടുത്ത എക്സിറ്റ് കേന്ദ്രമായ അണങ്കൂരിൽ എത്തിച്ച് സർവ്വീസ് റോഡിലേക്ക് ഇറക്കുകയായിരുന്നു. സുരക്ഷാ വിഭാഗത്തിൻ്റെയും അഗ്നിരക്ഷാ സേനയുടെയും സമയബന്ധിതമായ ഇടപെടൽ കാരണം വൻ അപകട സാധ്യതയാണ് ഒഴിവായിത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad