കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങിയിരുന്നു. ഡിസംബര്‍ എട്ടിനാണ് കേസിൽ അന്തിമവിധി. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്.
കേസിൽ ആകെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ഏഴര വർഷത്തിന് ശേഷം 2024 സെപ്തംബറിലാണ് സുനി ജാമ്യത്തിലിറങ്ങിയത്.

Post a Comment
0 Comments