കാസര്‍കോട്: ദേലംപാടി പഞ്ചായത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നേരെ സി.പി.എം അക്രമണം. പഞ്ചായത്ത് അംഗം കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ബി.എല്‍.ഒ.യെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേലംപാടിയിലെ 78-ാം നമ്പര്‍ ബൂത്തില്‍ വ്യാഴാഴ്ച രാവിലെ സമഗ്ര വോട്ടര്‍ ലിസ്റ്റ് പരിഷ്‌കരണ ഫോം പൂരിപ്പിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചതിനിടെയാണ് സംഭവം. ഏഴാം വാര്‍ഡ് പയറടുക്കം പഞ്ചായത്ത് അംഗവും സി.പി.എം. നേതാവുമായ സുരേന്ദ്രനാണ് ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. എസ്.ഐ.ആര്‍. ഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തേ വാക്കു തര്‍ക്കം നടന്നിരുന്നതായും പറയുന്നു.
ദേലംപാടി പഞ്ചായത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നേരെ സി.പി.എം അക്രമണം
16:51:00
0
കാസര്‍കോട്: ദേലംപാടി പഞ്ചായത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നേരെ സി.പി.എം അക്രമണം. പഞ്ചായത്ത് അംഗം കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ബി.എല്‍.ഒ.യെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേലംപാടിയിലെ 78-ാം നമ്പര്‍ ബൂത്തില്‍ വ്യാഴാഴ്ച രാവിലെ സമഗ്ര വോട്ടര്‍ ലിസ്റ്റ് പരിഷ്‌കരണ ഫോം പൂരിപ്പിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചതിനിടെയാണ് സംഭവം. ഏഴാം വാര്‍ഡ് പയറടുക്കം പഞ്ചായത്ത് അംഗവും സി.പി.എം. നേതാവുമായ സുരേന്ദ്രനാണ് ബൂത്ത് ലെവല്‍ ഓഫീസറായ പി. അജിത്തിനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. എസ്.ഐ.ആര്‍. ഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തേ വാക്കു തര്‍ക്കം നടന്നിരുന്നതായും പറയുന്നു.
Tags

Post a Comment
0 Comments