Type Here to Get Search Results !

Bottom Ad

പി.ബി ഷഫീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഉളിയത്തടുക്കയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു


ഉളിയത്തടുക്ക: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി ഷഫീഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഉളിയത്തടുക്കയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്തു. ചെങ്കള ഡിവിഷന് കീഴില്‍ വരുന്ന ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളും സംബന്ധിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഹാരിസ് നാലപ്പാട്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രാജീവന്‍ നമ്പ്യാര്‍, മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശംസുദ്ധീന്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad