കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറെയും ചികിത്സ തേടിയെത്തിയ രോഗിയെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച് സ്റ്റാഫ് കൗണ്‍സിലിന്റെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പൊലിസിലേല്‍പ്പിച്ച പ്രതിയെ വിട്ടയച്ചതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇല്ലെങ്കില്‍ ജോലിയില്‍ നിന്നും വിട്ട് നില്‍ക്കുന്നതുള്‍പ്പടെയുള്ള ശക്തമായ സമരങ്ങളിലേക്ക് കൂടുതല്‍ പേകേണ്ടിവരുമെന്നും ആശുപതിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈമാസം ഒന്നു മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കാഷ്യലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാസമരത്തിലാണ്. ഐ.എം.എ കാസര്‍കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രേഖറൈ ധര്‍ണ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. അരുണ്‍ റാം അധ്യക്ഷത വഹിച്ചു. സുപ്രണ്ടന്റ്് ഇന്‍ചാര്‍ജ് ഡോ. സുനില്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. ഷമീമ തന്‍വീര്‍, കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. എ. ജമാല്‍ അഹമ്മദ്, ഡോ. ജനാര്‍ദ്ദന നായിക്, നഴ്‌സിംഗ സുപ്രണ്ടന്റ്് ലത, എന്‍.ജി.ഒ യൂണിയന്‍ പ്രതിനിധി വിനീത് ചാത്തനൂര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ബി. നാരായണ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി. സതീശന്‍, കെ.ജി.എം.ഒ.എ യുണിറ്റ് കണ്‍വീനര്‍ ഡോ. അഭിജിത്ത് ദാസ് സംസാരിച്ചു.

Post a Comment
0 Comments