സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നാളെ മുതല്‍ ആരംഭിക്കും. ബിഎല്‍ഒമാര്‍ക്ക് പൂര്‍ണ സമയം എസ്‌ഐആര്‍ ഡ്യൂട്ടി. ഒരുമാസം ഇതിനായി ഡ്യൂട്ടി ഓഫ് അനുവദിക്കും. നാളെ മുതല്‍ ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തും. എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കഴിഞ്ഞമാസം നടന്നിരുന്നു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം.
പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടു വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. കേരളത്തില്‍ അവസാനമായി എസ് ഐ ആര്‍ നടന്ന 2002ലെ വോട്ടര്‍ പട്ടിക ആധാരമാക്കിയാണ് പരിഷ്‌കരണം. 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്കും അവരുടെ മക്കള്‍ക്കും രേഖകളൊന്നും സമര്‍പ്പിക്കാതെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. എന്നാല്‍ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ 2002-ലെ വോട്ടര്‍ പട്ടികയില്‍ ഇല്ലെങ്കില്‍ തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന, 12 രേഖകളില്‍ ഒന്ന് സമര്‍പ്പിച്ചാല്‍ മാത്രമേ, വോട്ടവകാശം പുനസ്ഥാപിക്കാനാകൂ.

Post a Comment
0 Comments