മുംബൈയിൽ നിന്നെത്തിയ ബസിൽ കണക്കിൽപ്പെടാത്ത 50 ലക്ഷം രൂപയും, 401 ഗ്രാം സ്വർണവും പിടികൂടി
07:42:00
0
മംഗളൂരു: മുംബൈയിൽ നിന്ന് ഭട്കലിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത വൻതോതിലുള്ള കുഴൽപ്പണവും സ്വർണ്ണാഭരണങ്ങളും പിടികൂടിയതായി പൊലീസ് അറിയിച്ചു. യാതൊരു രേഖയുമില്ലാതെ പാഴ്‌സലായാണ് ഇവ കടത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, യാത്രക്കാർക്കായി വന്ന ഒരു നീല നിറത്തിലുള്ള ബാഗാണ് പരിശോധനയിൽ സംശയകരമായി കണ്ടെത്തിയത്. 'ഇർഫാൻ' എന്ന പേരിലാണ് ഈ പാഴ്സൽ അയച്ചിരുന്നത്. ഈ ബാഗ് തുറന്നു പരിശോധിച്ചപ്പോഴാണ് 50 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവും 401 ഗ്രാം ഭാരമുള്ള സ്വർണ്ണ വളകളും കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
Tags

Post a Comment
0 Comments