Type Here to Get Search Results !

Bottom Ad

കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: മരുന്ന് കുറിച്ചുനല്‍കിയ ഡോക്ടറുടെ ഭാര്യയും അറസ്റ്റില്‍


ഭോപ്പാല്‍: മധ്യപ്രദേശിലെ കഫ് സിറപ്പ് മരണങ്ങളിൽ കുട്ടികൾക്ക് മരുന്ന് നൽകിയ ഡോക്ടറുടെ ഭാര്യ അറസ്റ്റിൽ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയാണ് അറസ്റ്റിലായത്. മരിച്ച നിരവധി കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്ത മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് ജ്യോതി സോണി. മരുന്ന് കമ്പനിയിൽ നിന്ന് ഇവർക്ക് 27 ശതമാനം കമ്മീഷൻ ലഭിച്ചതായും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 25 കുട്ടികളാണ് ചുമ മരുന്നു കഴിച്ചു മരിച്ചത്.

മരണത്തിന് കാരണമായ കോൾഡ്റിഫ് കഫ് സിറപ്പ് നിർമിച്ച ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ ഇന്നലെ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad