കാസര്‍കോട്: ഗോളിയടുക്കയെയും കന്യപ്പാടിയെയും ബന്ധിപ്പിക്കുന്ന കാനം പാലമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ആദ്യഘട്ടമെന്ന നിലയില്‍ പാലത്തിന്റെ മണ്ണ് പരിശോധന നടത്തി. മന്ദഗതിയിലായിരുന്ന പാലത്തിന്റെ ഫോം വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചവരില്‍ ഒരാളായ ഗോളിയടുക്കയിലെ മുസ്്്‌ലിം ലീഗിന്റെ സജീവ സാന്നിധ്യമായി ശ്രദ്ധേയനായ എം.എസ് ഹമീദിന്റെ അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകള്‍ ഏറെ ഗുണകരമായതായി മാഹിന്‍ ഗോളിയടുക്ക പറഞ്ഞു.
മണ്ണ് പരിശോധനക്കായി വന്ന ലക്ഷം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കുകയും നാടിന്റെ പുരോഗതിക്കായി അദ്ദേഹം ചെയ്യുന്ന നിസ്വാര്‍ഥ പ്രവര്‍ത്തനം തുല്യതയില്ലാത്തതാണെന്നും ഇതിനായി പ്രവര്‍ത്തിച്ച കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മാഹിന്‍ കേളോട്ട്, എം.എസ് മൊയ്ദീന്‍, സലാം കന്യപ്പാടി, ഇ.പി. അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ ശ്രമവും സ്വപ്‌ന സാക്ഷാല്‍കാരത്തിന് വേഗതകൂട്ടിയെന്നും മാഹിന്‍ ഗോളിയടുക്ക പറഞ്ഞു.

Post a Comment
0 Comments