Type Here to Get Search Results !

Bottom Ad

ബന്തിയോട് ദേശീയ പാതയിൽ കാറും ഥാർ ജിപ്പും തമ്മിൽ കൂട്ടിയിടിച്ചു

കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിൽ രാത്രിയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവിനും കുഞ്ഞിനും ഗുരുതര പരിക്ക്. ബന്തിയോട്  മച്ചമ്പാടി സ്വദേശിനി ഫാത്തിമത്ത് മിർസാന (28)യാണ് മരിച്ചത്. മംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. ഞായറാഴ്‌ച രാത്രി 7. 45 ഓടെ മുട്ടം ദേശീയപാതയിൽ വച്ച് കാറും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ ഉണ്ടായിരുന്ന മച്ചമ്പാടി സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മംഗളൂരുവിൽ അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad