കുമ്പള: യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയോടെ കുമ്പള ടൗണിലാണ് സംഭവം. ഒരാള്‍ ബസ് ഡ്രൈവര്‍ വിനോദിനോട് തട്ടിക്കയറുകയും പിന്നീട് തല്ലുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബഹളംകേട്ട് ആള്‍ക്കാര്‍ കൂടുന്നതിനിടെ തല്ലിയ ആള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ തന്നെ മര്‍ദിച്ചയാളുടെ ദൃശ്യം പകര്‍ത്തിയിരുന്നു. ഈവീഡിയോ കുമ്പള പൊലീസിനെ ഏല്‍പ്പിച്ചു. വിനോദിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം
17:02:00
0
കുമ്പള: യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. തിങ്കളാഴ്ച ഉച്ചയോടെ കുമ്പള ടൗണിലാണ് സംഭവം. ഒരാള്‍ ബസ് ഡ്രൈവര്‍ വിനോദിനോട് തട്ടിക്കയറുകയും പിന്നീട് തല്ലുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബഹളംകേട്ട് ആള്‍ക്കാര്‍ കൂടുന്നതിനിടെ തല്ലിയ ആള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ തന്നെ മര്‍ദിച്ചയാളുടെ ദൃശ്യം പകര്‍ത്തിയിരുന്നു. ഈവീഡിയോ കുമ്പള പൊലീസിനെ ഏല്‍പ്പിച്ചു. വിനോദിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Tags

Post a Comment
0 Comments