കാസര്‍കോട്: മയക്കുമരുന്ന് കേസില്‍ ജില്ലയില്‍ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം രണ്ടു പേര്‍ കൂടി കരുതല്‍ തടങ്കലില്‍. ചെര്‍ക്കള ഇരിയപ്പാടി സ്വദേശി ജാബിര്‍ കെ.എം (33) എന്നയാളെ വിദ്യാനഗര്‍ പൊലീസും നെക്രജെ നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫ് പി.എ (31) എന്നയാളെ ബദിയടുക്ക പൊലീസുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായത്. ഇതോടെ ജില്ലയില്‍ ഇത്തരത്തില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് എഎസ്പി ഡോ. എം നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ എസ്.എച്ച്.ഒ ഷൈന്‍ കെപി, ബദിയടുക്ക എസ്.എച്ച്.ഒ അനില്‍ കുമാര്‍, എസ്‌ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെട്രല്‍ ജയില്‍ പാര്‍പ്പിച്ചു.

Post a Comment
0 Comments